bobby-apology-hc-honey

ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ അംഗീകരിച്ച് ഹൈക്കോടതി. ഇതോടെ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടര്‍ന്ന ബോബിയുടെ നടപടി അപമാനിക്കുന്നതാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, കോടതിയെ വെല്ലുവിളിക്കാനില്ലെന്നും ബഹുമാനം മാത്രമാണുള്ളതെന്നും ബോബി വ്യക്തമാക്കി. ഗതാഗതക്കുരുക്ക് കാരണമാണ് സമയത്ത് എത്താന്‍ കഴിയാതിരുന്നത്. കോടതി പരിസരത്ത് തന്നെ സ്വീകരിക്കാന്‍ എത്തിയവരെ കുറിച്ച് അറിയില്ലെന്നും പറയുന്ന കാര്യങ്ങളില്‍ ഭാവിയില്‍ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, നടി ഹണി റോസ് ഉള്‍പ്പടെയുള്ള താരങ്ങളെ ഉദ്ഘാടനങ്ങള്‍ക്കും മറ്റുമായി ഇനിയും വിളിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. മാര്‍ക്കറ്റിങ്, സെയില്‍സ്, പ്രമോഷന്‍ ലക്ഷ്യംവച്ചാണ് ഇവരെ വിളിക്കുന്നതെന്നും ബോബി വ്യക്തമാക്കി. 

നടി ഹണി റോസിന്റെ പരാതിയിൽ എടുത്ത ലൈംഗികാതിക്രമ കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിനെ രൂക്ഷഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്. കോടതിയെ വച്ച് നാടകം കളിക്കേണ്ടത് വ്യക്തമാക്കിയ കോടതി ജാമ്യം റദ്ദാക്കുമെന്ന് ബോബിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്തും വിലയ്ക്ക് വാങ്ങാമെന്ന് കരുതേണ്ടെന്നും, കോടതിയോട് കളിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. വേണ്ടിവന്നാൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും, രണ്ട് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനും നിർദേശം നൽകുമെന്നും കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതോടെയാണ് നിരുപാധികമായി മാപ്പു പറയുന്നതായി ബോബി അഭിഭാഷകന്‍ മുഖേനെ അറിയിച്ചത്. ഒളിംപിക്സ് മെഡല്‍ ജേതാവിനെ പോലെയാണ് ബോബി ജയിലില്‍ നിന്ന് പുറത്തേക്ക് വന്നതെന്നും കോടതിയോട് യുദ്ധപ്രഖ്യാപനമാണ് നടത്തിയതെന്നും വിമര്‍ശിച്ചു 

ENGLISH SUMMARY:

The Kerala High Court accepted Bobby Chemmannur's apology, and with this, the court ended the further proceedings in the case.