TOPICS COVERED

അധ്യാപകന്‍ വിദ്യര്‍ഥിനിയെ അശ്ലീല ദൃശ്യം കാണിച്ചെന്ന് ആരോപിച്ച് സ്കൂളിന് തീയിട്ട് നാട്ടുകാര്‍. അധ്യാപകന് എതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. അസമിലെ കരിംഗഞ്ച് ജില്ലയിലാണ് സംഭവം. പ്രതിയായ അധ്യാപകന്‍ ഒളിവിലാണ്. 

സ്കൂള്‍ കത്തിച്ച സംഭവത്തില്‍ നാട്ടുകാര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിനിയെ അധ്യാപകന്‍ നിര്‍ബന്ധിച്ച് അശ്ലീല വിഡിയോ കാണിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തെ കുറിച്ച് ആദ്യം വീട്ടുകാരോട് സംസാരിക്കാന്‍ വിദ്യാര്‍ഥിനി തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് അമ്മയെ പെണ്‍കുട്ടി സംഭവം അറിയിച്ചു. 

സംഭവം പുറത്തറി​ഞ്ഞതോടെ അധ്യാപകനെ ആക്രമിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചു. എന്നാല്‍ അധ്യാപകന്‍ രക്ഷപെട്ടു. ഇതോടെ നാട്ടുകാര്‍ സ്കൂളിന് തീയിട്ടു. അശ്ലീല വിഡിയോ കാണിച്ചതിനൊപ്പം വിദ്യാര്‍ഥിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അധ്യാപകന്‍ സ്പര്‍ശിച്ചതായും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.

ENGLISH SUMMARY:

Locals set fire to the school after accusing the teacher of showing obscenity to the student. A case was registered against the teacher under the POCSO Act.