ജമ്മു കശ്മീർ ബാരാമുള്ളയിൽ മിനുട്ടുകൾക്കിടെ രണ്ട് ഭൂചലനം. 4.9ഉം 4.8ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണുണ്ടായത്. രാവിലെ 6:45നും 6:52 നുമായിരുന്നു ഭൂചലനം. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഭൂചലനം താഴ്വരയിലുടനീളം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.