നേപ്പാളിലെ മഴ്സ്യന്‍ദെ നദിയിലേക്ക് ബസ് മറിഞ്ഞ് 14 പേര്‍ക്ക് ദാരുണാന്ത്യം. ഗോരഘ്പുറില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് പൊഖ്റ വഴി സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.  രാവിലെ 11.30ഓടെയായിരുന്നു അപകടം. ഉത്തര്‍പ്രദേശ് റജിസ്ട്രേഷനിലുള്ള ബസില്‍ നിന്നും 29 യാത്രക്കാരെ രക്ഷപെടുത്തി. അപകടത്തില്‍പ്പെട്ടവരെല്ലാം ഇന്ത്യക്കാരാണെന്ന് സംശയിക്കുന്നു.

45 അംഗ സായുധ പൊലീസ് വിഭാഗം ഉടനടി രക്ഷാപ്രവര്‍ത്തനത്തിനെത്തിയതായി നേപ്പാള്‍ വ്യക്തമാക്കി. ഇവര്‍ക്ക് പുറമെ എപിഎഫിലെ 35 സൈനികരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

കഴിഞ്ഞ മാസവും സമാനമായ അപകടം നേപ്പാളിലുണ്ടായിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് ബസുകളിലുണ്ടായിരുന്ന 65 പേരാണ് തൃശൂലി നദിയിലെ ഒഴുക്കില്‍പ്പെട്ടത്.  കാഠ്മണ്ഡുവില്‍ നിന്നും ഗൗറിലേക്ക് പോയ ബസുകളാണ് അന്ന് അപകടത്തില്‍പ്പെട്ടത്. അന്ന് അപകടത്തില്‍പ്പെട്ട പലരുടെയും മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല. അഞ്ച് ഇന്ത്യക്കാരുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. രണ്ടുപേരുടെ മൃതദേഹം കണ്ടെത്താനുണ്ട്. 

ENGLISH SUMMARY:

An Indian passenger bus with 40 people onboard has plunged into the Marsyangdi river in Tanahun district, confirms Nepal Police.