ganesh-chaturthi

ഫോട്ടോ: എഎഫ്പി

TOPICS COVERED

അടുത്ത ഗണേശോത്സവത്തിനായി മുംബൈയിലെ ഏറ്റവും സമ്പന്നമായ ഗണേശ് മണ്ഡല്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കുന്നത് റെക്കോര്‍ഡ് തുകയ്ക്ക്. 400 കോടി രൂപയ്ക്കാണ് ഇന്‍ഷൂറന്‍സ് കവറേജ്. സെപ്തംബര്‍ ഏഴ് മുതല്‍ 11 വരെയാണ് ഗണേശോത്സവം. ന്യു ഇന്ത്യ അഷ്യൂറന്‍സിന്റെ ഇന്‍ഷൂറന്‍സ് പോളിസിയാണ് എടുത്തിരിക്കുന്നത്. 

വോളന്റിയേഴ്സ്,പാചകക്കാര്‍, പാര്‍ക്കിങ്, സെക്യുരിറ്റി ഉദ്യോഗസ്ഥര്‍, സ്റ്റാള്‍ ജീവനക്കാര്‍ എന്നിവരെ ഉള്‍ക്കൊണ്ടുകൊണ്ട് 325 കോടിയുടെ ഇന്‍ഷൂറന്‍സാണ് എടുത്തിരിക്കുന്നത്. സ്വര്‍ണം, വെള്ളി, ആഭരണങ്ങള്‍ മോഷ്ടിക്കപ്പെടുന്നത് കവര്‍ ചെയതാണ് 43.15 കോടിയുടെ പോളിസി. തീപിടിത്തം, ഭൂചലനം എന്നിവയിലൂടെ ഫര്‍ണിച്ചറുകള്‍, കംപ്യൂട്ടറുകള്‍,സിസിടിവി ക്യാമറകള്‍, ക്യുആര്‍ സ്കാനറുകള്‍ എന്നിവയ്ക്കുണ്ടാവുന്ന നഷ്ടം കവര്‍ ചെയ്യുന്നതാണ്  രണ്ട് കോടിയുടെ പോളിസി. 

പന്തല്‍, സ്റ്റേഡിയം, ദര്‍ശനത്തിനെത്തുന്നവര്‍എന്നിവരെ കവര്‍ ചെയ്ത് 30 കോടിയുടെ പോളിസിയും. 66 കിലോഗ്രാം സ്വര്‍ണവും 325 കിലോഗ്രാം വെള്ളിയും അണിഞ്ഞാവും മഹാഗണപതി വിഗ്രഹം പ്രത്യക്ഷപ്പെടുക. ദക്ഷിണേന്ത്യന്‍ ശൈലിയില്‍ കളിമണ്ണും പുല്ലും കൊണ്ടാണ് വിഗ്രഹം തയ്യാറാക്കിയിരിക്കുന്ന്. അഞ്ച് ദിവസമായി നടക്കുന്ന ഫെസ്റ്റിവല്ലില്‍ ദിവസേന 20000 പേര്‍ക്ക് അന്നദാനം നടത്തും. 2023ല്‍ 360.40 കോടിയുടെ ഇന്‍ഷൂറന്‍സ് കവറേജാണ് എടുത്തിരുന്നത്. ഇതും റെക്കോര്‍ഡായിരുന്നു. 

ENGLISH SUMMARY:

Mumbai's richest Ganesh Mandal has taken insurance for the next Ganesh festival for a record amount. The insurance coverage is for Rs 400 crore.