jeevanadam

പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മരവിപ്പിച്ചിരുന്ന ജീവാനന്ദം ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍. പദ്ധതി നടപ്പിലാക്കുന്നത് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സംഘത്തോട് വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ ധനവകുപ്പ് നിര്‍ദേശിച്ചു. സര്‍ക്കാര്‍ നീക്കം അനീതിയാണെന്നും കടുത്ത സമരത്തിലേക്ക് പോകുമെന്നും പ്രതിപക്ഷ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.  

 

വിരമിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  മാസം തോറും നിശ്ചിത തുക കിട്ടുന്ന ഇന്‍ഷുറന്‍സ് പദ്ധതിയായ ജീവാനന്ദത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.  ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും തുക പിടിക്കുന്ന പദ്ധതി വിവാദമായതോടെ താല്പര്യമുള്ളവര്‍ ചേര്‍ന്നാല്‍ മതിയെന്ന് ധനവകുപ്പ് വിശദീകരണമിറക്കിയിരുന്നു. എന്നാല്‍  ജീവാനന്ദം പദ്ധതി നടപ്പിലാക്കാൻ നിയോഗിച്ച “ആങ്ചറി അഥവാ വിദഗ്ധരോട് ഇതേപ്പറ്റി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ്  ഇപ്പോള്‍ ധനവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ ജീവാനന്ദം നടപ്പക്കാനാണ് സര്‍ക്കാര്‍ ആലോചന.  വിയോജിപ്പുമായി പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ രംഗത്തെത്തി 

പങ്കാളിത്ത പെന്‍ഷന്‍ മാറ്റുമെന്ന് വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാര്‍ ഇനിയും നടപ്പാക്കിയിട്ടില്ല. പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കാനുള്ള സമിതി റിപ്പോര്‍ട്ട് അന്തിമമാക്കിയിട്ടുമില്ല. അതിനിടെയാണ് ജീവാനന്ദം പദ്ധതിക്കായി സര്‍ക്കാരിന്‍റെ നിര്‍ബന്ധിത നീക്കമെന്നാണ് ആക്ഷേപം  ഉയരുന്നത് 

Govt plans 'Jeevanandam' retirement benefit scheme amid employees discontent: