കൊല്‍ക്കത്തയില്‍ പി.ജി ഡോക്ടര്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതില്‍ ബംഗാള്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ഗവര്‍ണര്‍ സി.വി.ആനന്ദബോസ് മനോരമ ന്യൂസിനോട്. ബംഗാളില്‍ ശുദ്ധികലശം അനിവാര്യമാണ്. ഭരണഘടനാപരമായി സാധ്യമായ നടപടി ഗവര്‍ണര്‍ എന്ന നിലയില്‍ സ്വീകരിക്കും. സിബിെഎ അന്വേഷണത്തിലൂടെ നീതി ഉറപ്പാകുമെന്നും സി.വി ആനന്ദബോസ് പറഞ്ഞു.