hariyanaelection

TOPICS COVERED

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി., കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഉടനറിയാം. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ബി.ജെ.പി കോര്‍കമ്മിറ്റി യോഗവും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗവും ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സെപ്റ്റംബര്‍ രണ്ടിന് പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി കോണ്‍ഗ്രസിലെ ഭിന്നത മറനീക്കി പുറത്തുവന്നു.

 

ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍കമ്മിറ്റി യോഗം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയിലെത്തിയിരുന്നു. ഈ പട്ടികയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി പരിഗണിച്ചത്. ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടായേക്കും. മുഖ്യമന്ത്രിയായി നായിബ് സിങ് സെയ്‌നിയെത്തന്നെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. 

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കേന്ദ്രതിരഞ്ഞെടുപ്പ് സമിതി സെപ്റ്റംബര്‍ രണ്ടിന് ചേരും. നേരത്തെ സ്‌ക്രീനിങ് കമ്മിറ്റി സാധ്യതാപട്ടിക തയാറാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്നാണ് വിവരം. ലോക്‌സഭാംഗമായ കുമാരി സെല്‍ജ മുഖ്യമന്ത്രി പദത്തില്‍ കണ്ണുവയ്ക്കുന്നുണ്ട്. മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹൈക്കമാന്‍ഡാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സെല്‍ജ പറഞ്ഞു. എം.പിമാരെ നിയമസഭയിലേക്ക് മല്‍സരിപ്പിക്കേണ്ട എന്നാണ് തീരുമാനമെന്ന് ഹരിയാനയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപക് ബാബറിയ പ്രതികരിച്ചു. 

BJP and Congress candidates for Haryana assembly elections will be known soon: