സഹപ്രവര്‍ത്തകന്റെ ഫെയര്‍വെല്‍ പാര്‍ട്ടില്‍ നൃത്തം വയ്ക്കുന്നതിന് ഇടയില്‍ പൊലീസ് ഉദ്യോഗസ്ഥന് കുഴഞ്ഞുവീണ് മരിച്ചു. ഡല്‍ഹി പൊലീസിലെ രവി കുമാര്‍ എന്ന കോണ്‍സ്റ്റബിള്‍ ആണ് കുഴഞ്ഞുവീണ് മരിച്ചത്. പരിപാടിക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
ബുധനാഴ്ചയാണ് സംഭവം. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഡല്‍ഹിയിലെ രൂപ് നഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു രവി കുമാര്‍. പരിപാടിയില്‍ നൃത്തം വയ്ക്കുന്നതിന് ഇടയില്‍ രവി കുമാര്‍ കുഴഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ ബാഗ്പട്ടില്‍ നിന്നുള്ള സ്വദേശിയാണ് രവി കുമാര്‍. 45 ദിവസം മുന്‍പാണ് രവി കുമാര്‍ ആന്‍ജിയോഗ്രാഫിക്ക് വിധേയനായത്. ഇത് ആദ്യമായല്ല പരിപാടിക്കിടയില്‍ നൃത്തം വയ്ക്കുന്നതിനിടെ കുഴഞ്ഞുവീണ് മരണം സംഭവിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ സഹോദരിയില്‍ വിവാഹ ചടങ്ങില്‍ നൃത്തം വയ്ക്കുന്നതിന് ഇടയില്‍ 18കാരി കുഴഞ്ഞുവീണ് മരിച്ചിരുന്നു.