rimi-sen

TOPICS COVERED

കാര്‍ കമ്പനി ലാന്‍ഡ് റോവറിന് എതിരെ 50 കോടി രൂപയുടെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്ത് ബോളിവുഡ് നടി റിമി സെന്‍. 2020ല്‍ 92 ലക്ഷം രൂപയ്ക്ക് താന്‍ വാങ്ങിയ കാറിന് തകരാറുകള്‍ വന്നതോടെ ശരിയാക്കുന്നതിന്റെ ഭാഗമായി തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് നടി നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. 

സിഷ് മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നാണ് റിമി സെന്‍ ലാന്‍ഡ് റോവര്‍ വാങ്ങിയത്. 2023 ജനുവരി വരെയായിരുന്നു വാറന്റി. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണിനെ തുടര്‍ന്ന് ആദ്യ നാളുകളില്‍ കാര്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ നിരവധി തകരാറുകള്‍ വരാന്‍ തുടങ്ങി, നടിയുടെ പരാതിയില്‍ പറയുന്നു. 

കാറിന്റെ സണ്‍റൂഫ്, സൗണ്ട് സിസ്റ്റം, റിയര്‍ എന്‍ഡ് ക്യാമറ എന്നിവയ്ക്കെല്ലാം തകരാറുണ്ടായതായാണ് നടി പറയുന്നത്. 2022 ഓഗസ്റ്റ് 25ന് റിയര്‍ എന്‍ഡ് ക്യാമറയുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് കാര്‍ ഒരു തൂണില്‍ ഇടിച്ചു. പരാതി നല്‍കുമ്പോള്‍ കമ്പനി തെളിവ് ചോദിക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഒരു തകരാര്‍ പരിഹരിച്ച് വരുമ്പോള്‍ അടുത്തത് ഉണ്ടാവുന്നതായും നടി പറയുന്നു. 

കാറിന്റെ നിര്‍മാണത്തില്‍ തകരാറുണ്ടെന്നും ഡീലര്‍ കാറില്‍ നടത്തിയ അറ്റകുറ്റപ്പണികള്‍ കാറിന്റെ അവസ്ഥ കൂടുതല്‍ മോശമാക്കിയതായും നടി ആരോപിക്കുന്നു. പത്ത് വട്ടം കാര്‍ റിപ്പയര്‍ വര്‍ക്കുകള്‍ക്കായി അയച്ചു. ഇത് തനിക്ക് വലിയ മാനസിക പ്രയാസവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. ഇങ്ങനെ നേരിട്ട മാനസിക പ്രയാസത്തിനാണ് കമ്പനിയില്‍ നിന്ന് 50 കോടി രൂപ നടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. നിയമനടപടികള്‍ക്ക് ചിലവായ തുകകള്‍ക്കായി 10 ലക്ഷം രൂപ നല്‍കണം എന്നും നടി ആവശ്യപ്പെടുന്നു. 

ENGLISH SUMMARY:

Bollywood actress Rimi Sen has filed a compensation case of Rs 50 crore against the car company Land Rover