election-polling

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് തിയതി മാറ്റി. വോട്ടെടുപ്പ് ഒക്ടോബര്‍ ഒന്നില്‍നിന്ന് അഞ്ചിലേക്കും  വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലില്‍ നിന്ന് എട്ടിലേക്കുമാണ് മാറ്റിയത്.  ബിഷ്ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷമായ അസോജ് അമാവാസ്യ ഉല്‍സവം കണക്കിലെടുത്താണ് തീരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ജമ്മു കശ്മീരില്‍ വോട്ടെടുപ്പ് മുന്‍ നിശ്ചയിച്ചപ്രകാരം നടക്കും. വോട്ടെണ്ണല്‍ ഹരിയാനക്കൊപ്പം ഒക്ടോബര്‍ എട്ടിനാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ബിഷ്ണോയ് വിഭാഗക്കാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു,

ENGLISH SUMMARY:

Haryana Polls Dates Revised From October 1 To 5, Counting Of Votes 3 Days Later