earthquake-signal-bengal

TOPICS COVERED

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം.  ഭൂകമ്പ മാപിനിയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 09:12ഓടെയാണ് ഉണ്ടായത്.  നാഷണൽ സെന്‍റര്‍ ഫോർ സീസ്‌മോളജി (എൻസിഎസ്) ആണ് ഭൂചലന വിവരം പുറത്തുവിട്ടത്. ഭൂചലനത്തിന്‍റെ ആഘാതത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പുലർച്ചെ നാഗാലാൻഡിലെ നോക്‌ലക് പട്ടണത്തിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഭൂകമ്പമാപിനിയില്‍ 3 തീവ്രതയാണ് രേഖപ്പെടുത്തിയത്.  എന്‍സിഎസില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച്, പുലർച്ചെ 3:36 ഓടെ 10 കിലോമീറ്റർ ആഴത്തിൽ നോക്‌ലക് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമില്ല. മറ്റ് നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളും  പുറത്തുവന്നിട്ടില്ല.