andhra-telangana

TOPICS COVERED

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പ്രളയത്തിൽ 27 പേർ മരിച്ചു.  തെലങ്കാനയിൽ 15 പേരും ആന്ധ്രയിൽ 12 പേരുമാണ് മരിച്ചത്. വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിയ്ക്കുകയാണ്. പ്രധാന മന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഫോണിൽ ബന്ധപ്പെട്ട് കേന്ദ്രസഹായം ഉറപ്പു നൽകി. വിജയവാഡയില്‍ മാത്രം പ്രളയം രണ്ടേമുക്കാല്‍ ലക്ഷം ജനങ്ങളെ ബാധിച്ചു. കൃഷ്ണ ഗോദാവരി നദികള്‍ കരകവിഞ്ഞതോടെ  പ്രധാന അണക്കെട്ടുകള്‍ തുറന്നുവിട്ടു.  പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന രംഗത്തെത്തി. 

ബെംഗാള്‍ ഉള്‍ക്കടലില്‍ ഓഡീഷയ്ക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദം കഴിഞ്ഞ രണ്ടുദിവസമായി തെലുങ്ക് സംസ്ഥാനങ്ങള്‍ക്കുമേല്‍ ഇടതടവില്ലാതെ പെയ്തൊഴിഞ്ഞപ്പോഴാണ് ആന്ധ്രയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്ന് വെള്ളത്തിലായത്. ഉച്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞതുമാത്രമാണു നേരിയ ആശ്വാസം. വിജയവാഡില്‍ മാത്രം പ്രളയം രണ്ടേമുക്കാല്‍ ലക്ഷം ജനങ്ങളെ ബാധിച്ചു. കൃഷ്ണ ഗോദാവരി നദികള്‍ കരകവിഞ്ഞതോടെ  പ്രധാന അണക്കെട്ടുകള്‍ തുറന്നുവിട്ടു. ഇന്നലെ വൈകീട്ടുമുതല്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിജയവാഡയില്‍ ക്യാംപ് ചെയ്താണു രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കാല്‍നടയായും മണ്ണുമാന്തി യന്ത്രങ്ങളില്‍ കയറിയും ജനങ്ങളിലേക്കെത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍

തെലങ്കാനയിലെ സൂര്യപേട്ട്, വാറങ്കൽ, മെഹബൂബാദ് എന്നീ ജില്ലകളെയാണു പ്രളയം രൂക്ഷമായി ബാധിച്ചത്. ട്രെയിൻ ഗതാഗതം താറുമാറായി. പലയിടത്തും പാളങ്ങൾ ഒലിച്ചു പോയി. . ഹൈദരാബാദ് വിജയവാഡ ദേശീയപാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു അടച്ചു. ചരക്കുലോറികളടക്കം നൂറിലധികം വാഹനങ്ങള്‍ കുടുങ്ങികിടക്കുകയാണ്. പതിനേഴായിരത്തിൽ അധികം ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റി. 

ENGLISH SUMMARY:

27 people died in floods in Andhra Pradesh and Telangana