youth-death

TOPICS COVERED

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ജാര്‍ഖണ്ഡ് എക്സൈസ് പൊലീസ് റിക്രൂട്ട്മെന്റ് ശാരീരിക ക്ഷമത ടെസ്റ്റില്‍ പങ്കെടുത്ത 9 ഉദ്യോഗാര്‍ഥികള്‍ മരിച്ചു. ഓഗസ്റ്റ് 22ന് റാഞ്ചി, ഗിരിദിഹ്, ഹസാരിബാഗ്, പലാമു, ഈസ്റ്റ് സിംഗ്ഭും, സാഹെബ്ഗഞ്ച് ജില്ലകളിലായാണ് ശാസീരിക ക്ഷമത ടെസ്റ്റ് നടത്തിയത്. 

പലാമുവില്‍ നടന്ന ടെസ്റ്റില്‍ നാല് പേരും ഹസാരിബാഗ്, ഗിരിദിഹ് എന്നിവിടങ്ങളില്‍ നടന്ന ടെസ്റ്റില്‍ രണ്ട് പേര്‍ വീതവും മരിച്ചു. ജാഗ്വാര്‍, ഈസ്റ്റ് സിംഗ്ഭൂമി, മൊസാബാനി കേന്ദ്രങ്ങളില്‍ ഒരാള്‍ വീതവും മരിച്ചതായാണ് അധികൃതര്‍ അറിയിക്കുന്നത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് ഐജി അമോല്‍ വി ഹോംകര്‍ പറ‍ഞ്ഞു. 

ഓഗസ്റ്റ് 30 വരെ നടന്ന ശാരിരിക ക്ഷമതാ പരീക്ഷയില്‍ 1,27,772 ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്. 78,023 പേര്‍ ടെസ്റ്റില്‍ വിജയിച്ചു. അധികൃതരുടെ കെടുകാര്യസ്ഥത മൂലമാണ് മരണം എന്ന് ആരോപിച്ച്  ബി.ജെ.പിയുടെ യുവജന വിഭാഗം സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തി. എന്നാല്‍ എല്ലാ കേന്ദ്രങ്ങളിലും മെഡിക്കല്‍ ടീമുകള്‍, ആംബുലന്‍സുകള്‍, കുടിവെള്ളം എന്നീ ക്രമീകരണങ്ങളെല്ലാം ഒരുക്കിയിരുന്നതായി ഐജി പറയുന്നു. 

ENGLISH SUMMARY:

9 candidates who appeared for the Jharkhand Excise Police Recruitment Physical Fitness Test died in different parts of the state