excise-0608

TOPICS COVERED

ഓണക്കാലത്ത് വ്യാജമദ്യം എത്താന്‍ സാധ്യതയെന്നു എക്സൈസ് രഹസ്യാന്വേഷണവിഭാഗം വിലയിരുത്തല്‍. ഈ മാസം 15 മുതല്‍ സ്പെഷ്യല്‍ ഡ്രൈവ് പ്രഖ്യാപിച്ച് എക്സൈസ്. രഹസ്യവിവരം ശേഖരിച്ചു നല്‍കേണ്ട ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുടെ മരവിപ്പിച്ച സ്ഥലംമാറ്റപട്ടികയില്‍ തീരുമാനമെടുക്കാതെ എക്സൈസ്

ഓണത്തോടനുബന്ധിച്ചു സ്പിരിറ്റ് കടത്ത്, മദ്യത്തില്‍ വീര്യവും അളവും കൂട്ടാന്‍ മായം ചേര്‍ക്കുക ,വ്യാജവാറ്റ് തുടങ്ങിയവയ്ക്കടക്കം സാധ്യതയുണ്ടെന്നാണ് എക്സൈസ് വിലയിരുത്തല്‍. ഇതിന്‍റെയടിസ്ഥാനത്തിലാണ് ഒരു മാസത്തിലധികം നീണ്ട സ്പെഷ്യല്‍ ഡ്രൈവില്‍ തീരുമാനമായത്. ഓണത്തിനു മുന്‍പും ശേഷവും എന്ന രീതിയിലാണ് ക്രമീകരണം. ബാറുകള്‍, കള്ളു ഷാപ്പുകള്‍ എന്നിവിടങ്ങളിലും സംസ്ഥാനാതിര്‍ത്തി പ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കും. സ്ഥിരം ലഹരി കേസുകളില്‍ പെടുന്നതും, ജാമ്യത്തിലുള്ളതുമായ പ്രതികളെ സദാ നിരീക്ഷിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കും. 

 

പൊതുജനങ്ങള്‍ക്കും രഹസ്യവിവരം കൈമാറാന്‍ പ്രത്യേകം സംവിധാനം എല്ലാ എക്സൈസ് സ്റ്റേഷനുകളിലും ഒരുക്കിയിട്ടുണ്ട്. അതേസമയം ഡ്രൈവില്‍ സുപ്രധാന പങ്കു വഹിക്കുന്ന എക്സൈസ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുടെ ലിസ്റ്റില്‍ ഇതുവരെയും തീരുമാനമായില്ല.  ലിസ്റ്റ് തല്‍ക്കാലം നടപ്പാക്കേണ്ടെന്നു എക്സൈസ് മന്ത്രി എം.ബി.രാജേഷിന്‍റെ ഓഫിസിന്‍റെ നിര്‍ദേശം 

ENGLISH SUMMARY:

Kerala Excise Special Drive Ahead Of Onam