TOPICS COVERED

ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ഹോസ്റ്റല്‍ മുറിയില്‍ 19കാരിയായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. റാം മനോഹര്‍ ലോഹ്യ ദേശിയ നിയമ സര്‍വകലാശാലയില്‍ പഠിക്കുന്ന അനിക രസ്തോഗിയാണ് മരിച്ചത്. അബോധാവസ്തയില്‍ നിലത്ത് കിടന്നിരുന്ന  അനികയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

രാത്രി 10 മണിയോടെയാണ് അനികയുടെ മരണം സംഭവിച്ചിരിക്കുന്നതെന്ന് റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയാഘാതമാണ് മരണ കാരണം എന്നും ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയായ അനിക മഹാരാഷ്ട്ര കേഡറിലെ സീനിയര്‍ ഐപിഎസ് ഓഫീസറുടെ മകളാണ്. അനികയുടെ പിതാവ് സഞ്ജയ് രസ്തോഗി നിലവില്‍ എന്‍ഐഎയില്‍ ഇന്‍സ്പെക്ടര്‍ ജനറലാണ്. 

അനികയുടെ ശരീരത്തില്‍ മറ്റ് മുറിവുകളേറ്റ പാടുകളൊന്നും ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. അനികയുടെ ഹോസ്റ്റല്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുറിക്കുളളില്‍ സംശയാസ്പദായി ഒന്നും കണ്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍ നടപടികള്‍. അനികയുടെ കുടുംബം മരണത്തിലെ ദുരൂഹത സംബന്ധിച്ച് പൊലീസിന് പരാതികളൊന്നും നല്‍കിയിട്ടില്ല.

ENGLISH SUMMARY:

A 19-year-old student was found dead in a hostel room in Uttar Pradesh's Lucknow. Anika Rastogi, a student of Ram Manohar Lohia National Law University, died.