ladakh-travellers

TOPICS COVERED

ലഡാക്കിലേക്ക് സോളോ ട്രിപ്പ് നടത്തിയ യാത്രക്കാരൻ ഓക്സിജൻ കുറവ് മൂലം മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർന​ഗർ സ്വദേശിയായ 27 കാരൻ ചിൻമയ് ശർമയാണ് ആണ് മരണപ്പെട്ടത്. ഓഗസ്റ്റ് 22 നാണ് ചിൻമയ് നോയിഡയിൽ നിന്നും ലഡാക്കിലേക്ക് ഒറ്റയ്ക്കുള്ള ബൈക്ക് യാത്ര ആരംഭിച്ചത്. നോയിഡയിലുളള ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയിൽ എക്സിക്യൂട്ടീവായിരുന്നു. 

യാത്ര ആരംഭിച്ച് നാലാം ദിനം 26 ന് തലവേദന അനുഭവപ്പെട്ടായി ചിൻമയി വീട്ടിലറിയിച്ചിരുന്നു. 27 ഓടെ രോഗം ഗുരുതമാവുകയും ശ്വാസ തടസത്തിലേക്ക് എത്തുകയുമായിുന്നു. വീട്ടുകാർ ലെയിൽ ചിൻമയ് താമസിച്ച ഹോട്ടലിൽ ബന്ധപ്പെട്ട് മകനെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഓഗസ്റ്റ് 29 തിന് ചികിത്സയിലിരിക്കെയാണ് ചിൻമയ് മരണപ്പെടുന്നത്. മുസഫർനഗറിലെ അധ്യാപകരായ പ്രിയങ്ക ശർമയുടെയും പരാ​ഗ് ശർമയുടെയും ഏകമകനാണ്. 

10,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലേയിൽ ഹൈ ആൾട്ടിറ്റ്യൂഡ് ആരോ​ഗ്യ പ്രശ്നങ്ങൾ സാധാരണയാണ്. ശരീരത്തിൽ ഓക്‌സിജൻ്റെ അളവ് കുറയുകയും വായു മർദ്ദം വളരെ വേഗത്തിൽ മാറുകയും ചെയ്യുമ്പോഴാണ് ഹൈ ആൾട്ടിറ്റ്യൂഡുമായി ബന്ധപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകുന്നത്. തലവേദന, ഛർദ്ദി, ക്ഷീണം, ശ്വാസതടസ്സം, ഓക്കാനം എന്നിവയാണ് ലക്ഷണങ്ങൾ.

ENGLISH SUMMARY:

Solo bike rider to Ladakh died due to hifh altitude sickness