സൈനികരംഗത്ത് വന്‍ ആധുനീകരണം ലക്ഷ്യമിട്ട് 1.45 ലക്ഷം കോടി രൂപയുടെ യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്‍റെ അനുമതി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആകെ തുകയുടെ 99 ശതമാനവും തദ്ദേശീയ നിര്‍മിത ഉപകരണങ്ങള്‍ക്കായാണ് വിനിയോഗിക്കുക.
ഡോണിയര്‍ -228 യുദ്ധവിമാനങ്ങള്‍, ഫ്യൂച്ചര്‍ റെഡി കോംബാറ്റ് വാഹനങ്ങള്‍, വ്യോമപ്രതിരോധ ഫയര്‍ കണ്‍ട്രോള്‍ റഡാര്‍ ഉള്‍പ്പെടെ 10 വിഭാഗത്തില്‍പ്പെട്ട സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയത്. സേനയുടെ ടാങ്ക് ഫ്‌ളീറ്റ് നവീകരിക്കുന്നതിനാണ് ഫ്യൂച്ചര്‍ റെഡി കോംബാറ്റ് വാഹനങ്ങള്‍ വാങ്ങുന്നത്. മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള ഇത്തരം വാഹനങ്ങള്‍ എല്ലാ ഭൂപ്രകൃതിയിലും ഉപയോഗിക്കാനാവും. വിദൂര ലക്ഷ്യങ്ങള്‍ കണ്ടെത്താനും ട്രാക്ക് ചെയ്യാനും വ്യോമ പ്രതിരോധ ഫയര്‍ കണ്‍ട്രോള്‍ റഡാര്‍ സംവിധാനം സഹായിക്കും. കോസ്റ്റ് ഗാര്‍ഡിനെ ശക്തിപ്പെടുത്തുന്നതിനുള്ള മൂന്ന് പദ്ധതികള്‍ക്കും അംഗീകാരമായി