ഗുജറാത്തിലെ പോർപന്തറിൽ  കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്ന് കടലിൽ പതിച്ച് കാണാതായ മലയാളി ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി.  ആലപ്പുഴ മാവേലിക്കര സ്വദേശി സീനിയർ ഡെപ്യൂട്ടി കമൻഡാൻ്റ് വിപിൻ ബാബുവാണ് മരിച്ചത്.  39 വയസായിരുന്നു. കമാൻഡൻ്റ് എൻ.വി.കെ കരൺ സിങ്ങിന്റെ മൃതദേഹവും കണ്ടെടുത്തു. കമാൻഡൻ്റ് രാകേഷ് കുമാർ റാണയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലിൽ പരുക്കേറ്റ ജീവനക്കാരനെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അടിയന്തര ലാൻഡിംഗ് നടത്തുമ്പോഴാണ് ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത്. നാലുപേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. 

ENGLISH SUMMARY:

The body of the Malayali officer who went missing in the sea after the helicopter crashed has been found