വിനേഷ് ഫോഗട്ട് റെയില്‍വേയിലെ ഉദ്യോഗം രാജിവച്ചു. രാഷ്ട്രീയപ്രവേശത്തിന് മുന്നോടിയായാണ് നീക്കം. വിനേഷും ബജ്റംഗ് പൂനിയയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലെത്തി. ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശം അല്‍പസമയത്തിനകം. ഹരിയാനയിലെ ബലാലി സ്വദേശിയായ വിനേഷ് ഫോഗട്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ ദിവസം വിനേഷ് ഗാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, വിനേഷ് ഫോഗട്ടിന്‍റെ കോണ്‍ഗ്രസ് പ്രവേശത്തില്‍ ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഭിന്നതയെന്ന് സൂചന. വിനേഷിന്‍റെയും ബജ്റംഗ് പൂനിയയുടെയും തീരുമാനം വ്യക്തിപരമെന്ന് സാക്ഷി മാലിക്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് തെറ്റായ ദിശ നല്‍കരുത്. തനിക്കും പാര്‍ട്ടികളില്‍‌ നിന്ന് വാഗ്ദാനങ്ങള്‍ വന്നു, തുടങ്ങിവച്ച പോരാട്ടം പൂര്‍ത്തിയാക്കുമെന്ന് സാക്ഷിമാലിക് പറഞ്ഞു.

ENGLISH SUMMARY:

Vinesh Phogat Resigns From Indian Railways Amid Speculation of Joining Congress