ഉത്സവ സീസണുകളില്‍ കേരളത്തിലേക്കുള്ള യാത്രാദുരിതം പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിടത്ത് ബദല്‍ ഒരുക്കി ബെംഗളൂരു മലയാളികള്‍. സ്വകാര്യ കാറുകളില്‍ പൂളിങ് സംവിധാനമൊരുക്കിയാണ് അതിരൂക്ഷമായ യാത്രാ പ്രശ്നത്തെ ഒരു പരിധി വരെ മറികടക്കുന്നത്. തനിച്ചു യാത്ര ചെയ്യുന്നവരുടെ പ്രധാന ആശ്രയമാണിന്ന് കാര്‍ പൂളിങ്.
സ്വന്തം വാഹനത്തില്‍ യാത്രക്കൊരുങ്ങുന്നവര്‍ യാത്രാ സമയവും സ്ഥലവും അറിയിച്ചു ക്ലോസ്ഡ് വാട്സ് ആപ്പ് ഗ്രൂപ്പികളില്‍ പോസ്റ്റ് ഇടുന്നതോടെയാണു പൂളിങ് തുടങ്ങുന്നത്. ബെംഗളുരു മലയാളി തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകള്‍, കുടുംബമായി യാത്ര ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കു കാര്‍ പൂളിങ് അത്ര എളുപ്പമല്ലന്നതാണു പ്രധാന ന്യൂനത.