ഇന്ത്യക്കാരുടെ ബിരിയാണി പ്രേമം അവസാനിക്കുന്നില്ല. 2024ല്‍ സ്വിഗ്വി വഴി മാത്രം 8.3 കോടി ബിരിയാണി വിറ്റഴിഞ്ഞുെവന്ന് കണക്കുകള്‍. പോയ വര്‍ഷത്തെ പോലെ ഇക്കുറിയും ജനപ്രിയ വിഭവം ബിരിയാണി തന്നെയാണെന്ന് കമ്പനിയുടെ വാര്‍ഷികാവസാന കണക്കുകള്‍ പറയുന്നു. ഓരോ സെക്കന്‍റിലും രാജ്യത്തെ രണ്ടുപേര്‍ വീതം ബിരിയാണി ഓര്‍ഡര്‍ ചെയ്തെന്ന് സാരം. ബിരിയാണിക്ക് തൊട്ടുപിന്നിലായി ദോശയാണുള്ളത്. 23 ദശലക്ഷം ദോശയാണ് ഈ വര്‍ഷം കമ്പനി വിതരണം ചെയ്തത്.
ബിരിയാണിയില്‍ തന്നെ ചിക്കന്‍ ബിരിയാണിക്കാണ് പതിവുപോലെ ആരാധകരേറെ. 49 ദശലക്ഷം ചിക്കന്‍ ബിരിയാണി ഓര്‍ഡറുകളാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ബിരിയാണി പ്രേമത്തില്‍ മുന്നില്‍. 9.7 ദശലക്ഷം ഓര്‍ഡറുകളാണ് ഹൈദരാബാദില്‍ നിന്ന് മാത്രം ലഭിച്ചത്. ബെംഗളൂരു 7.7 ദശലക്ഷവുമായും ചെന്നൈ 4.6 ദശലക്ഷം ഓര്‍ഡറുകളുമായും തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉണ്ട്.
പാതിരാത്രിയിലെ വിശപ്പടക്കാന്‍ ഏറ്റവുമധികം ആളുകള്‍ ഓര്‍ഡര്‍ ചെയ്ത രണ്ടാമത്തെ വിഭവവും ബിരിയാണി തന്നെ. രാത്രി 12 മണിക്കും രണ്ടുമണിക്കുമിടയിലാണ് ഈ ഓര്‍ഡറുകള്‍. ചിക്കന്‍ ബര്‍ഗറാണ് ഒന്നാം സ്ഥാനത്ത്. ട്രെയിന്‍ യാത്രയ്ക്കിടെ ആളുകള്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്തതും ബിരിയാണി തന്നെ. ഐആര്‍സിടിസിയുമായി സഹകരിച്ചാണ് ഈ വിതരണം.
റമസാന്‍ സീസണില്‍ മാത്രം 6 ദശലക്ഷം ബിരിയാണിയാണ് സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയയ്പ്പെട്ടത്. ഈ കണക്കിലും ഹൈദരാബാദായിരുന്നു ഒന്നാമത്. പുതുവര്‍ഷത്തെ ബിരിയാണി കഴിച്ച് സ്വീകരിക്കുന്നതിനായി പുലര്‍ച്ചെ നാല് മണിക്ക് ഓര്‍ഡര്‍ ചെയ്തയാളുടെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്.
സ്വിഗ്ഗിക്ക് പുറമെ സൊമാറ്റോയിലും ബിരിയാണി തന്നെയാണ് ഏറ്റവുമധികം വിറ്റഴിഞ്ഞ ഭക്ഷണം. പുതുവര്‍ഷത്തലേന്ന് ഏറ്റവുമധികം ആളുകള്‍ സൊമാറ്റോ വഴി വാങ്ങിയതും ബിരിയാണി ആയിരുന്നു.