ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു തീവണ്ടിയപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. മധുര നഗര്‍ റെയില്‍വേ പാലത്തിലൂടെ നടക്കുമ്പോഴാണ് സംഭവം. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി.
റെയില്‍വേ ഗതാഗതത്തിന് മാത്രമായി രൂപകല്‍പ്പന ചെയ്ത പാലത്തിലൂടെ കാല്‍നട യാത്രയ്ക്ക് ഇടമില്ല. മുഖ്യമന്ത്രിയും സംഘവും റെയില്‍വേ പാലത്തിലൂടെ നടക്കുന്നതിന് ഇടയില്‍ അപ്രതീക്ഷിതമായി തീവണ്ടി വരികയായിരുന്നു. പെട്ടെന്ന് തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചന്ദ്രബാബു നായിഡുവിനെ ഒരു വശത്തേക്ക് മാറ്റി സുരക്ഷിതനാക്കി.
സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ആന്ധ്രാ മുഖ്യമന്ത്രി രക്ഷപെട്ടത്. മഴക്കെടുതി മൂലം ദുരിതം നേരിടുന്ന പ്രദേശങ്ങളില്‍ കഴിഞ്ഞ അഞ്ച് ദിവസമായി ആന്ധ്ര മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. സെക്യൂരിറ്റി പ്രോട്ടോക്കോളുകള്‍ പലതും അവഗണിച്ചാണ് സന്ദര്‍ശനങ്ങള്‍.