ഇസ്രയേലിന്‍റെ അതിക്രമം അവസാനിപ്പിക്കാന്‍ ഇടപെടല്‍ തേടി ഇന്ത്യയിലെ പലസ്തീന്‍ സ്ഥാനപതി. ഇന്ത്യ ഉറ്റ സുഹൃദ്‌രാജ്യം. ഇന്ത്യയില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുവെന്നും പലസ്തീന്‍ സ്ഥാനപതി മനോരമ ന്യൂസിനോട് പറഞ്ഞു.
11 മാസം പിന്നിട്ടിട്ടും യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലിന് താല്‍പ്പര്യമില്ലെന്ന് പറയുകയാണ് ഇന്ത്യയിലെ പലസ്തീന്‍ സ്ഥാനപതി അദ്നാന്‍ അബു അല്‍ ഹൈജ. പതിനായിരങ്ങളെ ഇസ്രേയല്‍ കൂട്ടക്കൊല ചെയ്തു. പന്ത്രണ്ടായിരം പേരെ ബന്ദികളാക്കി. വെടിനിര്‍ത്താനും സമാധാനത്തിലേക്ക് വരാനും പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെ ഇന്ത്യ ഉപദേശിക്കണം.
ഇരട്ടത്താപ്പിന്‍റെ വക്താക്കളായ അമേരിക്കയുടെ അടുത്ത പ്രസിഡന്റായി ഡോണള്‍ഡ് ട്രംപോ കമലാ ഹാരിസോ വിജയിച്ചാലും ഒരു മാറ്റവും ഉണ്ടാകില്ലെന്നും അദ്നാന്‍ അബു അല്‍ ഹൈജ പറഞ്ഞു. വെള്ളവും വൈദ്യുതിയുമില്ലാത്ത ഗാസയിലെങ്ങും വിശപ്പിന്‍റെ വിളിയാണ് ഉയരുന്നതെന്നും ഇന്ത്യയിലെ പലസ്തീന്‍ സ്ഥാനപതി.