ഏറ്റവും കൂടുതല്‍ നീളമേറിയ ലിംഗമുള്ള പുരുഷന്‍മാര്‍ ഏത് രാജ്യത്താണുള്ളത്? അമേരിക്ക ആദ്യ പത്തില്‍ പോലുമില്ല. ആഫ്രിക്കന്‍ രാജ്യമായ സുഡാനിലാണ് നീളമേറിയ ലിംഗം പുരുഷന്‍മാരില്‍ കണ്ടുവരുന്നതെന്നാണ് ഡേറ്റ പാണ്ടാസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉദ്ധാരണ സമയത്ത് സുഡാനിലെ പുരുഷന്‍മാരുടെ ലിംഗത്തിന് ശരാശരി 7.7 ഇഞ്ച് വരെ (17.95 സെന്‍റീ മീറ്റര്‍ )വരെ നീളം ഉണ്ടാകാറുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കോംഗോ (17.90സെ. മീ )യാണ് രണ്ടാമത്. ഇക്വഡോറിലെ പുരുഷന്‍മാരാണ് (17.60 സെന്‍റീമീറ്റര്‍) മൂന്നാമത്.
ലിംഗത്തിന്‍റെ നീളത്തിന്‍റെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളത് തായ്ലന്ഡും (9.44സെ.മീ)ഉത്തരകൊറിയ(9.60 സെ.മീ)യും കംബോഡിയ(9.88 സെ.മീ)യുമാണ്. പുരുഷന്‍മാര്‍ സ്വയം പരിശോധിച്ച് സമര്‍പ്പിച്ചതാണ് കണക്കുകളെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
പട്ടികയില്‍ അമേരിക്ക 68–ാം സ്ഥാനത്താണ്. ഉദ്ധാരണ സമയത്ത് യുഎസിലെ പുരുഷന്‍മാരുടെ ലിംഗത്തിന് 5.57 ഇഞ്ച് (14.14 സെ.മീ) വരെയാണ് നീളം വയ്ക്കുക. ഓസ്ട്രേലിയയില്‍ ഇത് 6.18 ഇഞ്ച് (15.69 സെ.മീ) ഫ്രാന്‍സില്‍ 5.71 ഇഞ്ചും (14.50) യു.കെയില്‍ 5.63 ഇഞ്ചും (14.30 സെ.മീ)മാണ്. യുഎസിനെക്കാളും പട്ടികയില്‍ പിന്നിലാണ് കാനഡ. ശരാശരി 5.48 ഇഞ്ച് (13.91 സെ.മീ)യാണ് ലിംഗത്തിന്‍റെ നീളം.
പട്ടികയില്‍ 105–ാം സ്ഥാനത്താണ് ഇന്ത്യ. ശരാശരി 5.09 ഇഞ്ച് നീള(12.93 സെ.മീ) മാണ് ഇന്ത്യയിലെ പുരുഷന്‍മാരുടെ ലിംഗത്തിനുള്ളത്. പട്ടികയില്‍ ഇന്ത്യയ്ക്കും പിന്നിലാണ് ചൈന.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ലിംഗത്തിന്‍റെ ശരാശരി വലിപ്പം വര്‍ധിച്ചിട്ടുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 1942നും 2021നും ഇടയില്‍ 55000ത്തിലേറെ പുരുഷന്‍മാര്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ഇത്തരം പഠനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 29 വര്‍ഷത്തിനിടെ ലിംഗത്തിന്‍റെ വലിപ്പത്തില്‍ 24 ശതമാനം വര്‍ധനയുണ്ടായതായി 2023ലെ പഠനം ചൂണ്ടിക്കാട്ടുന്നു. ആണ്‍കുട്ടികള്‍ പെട്ടെന്ന് പ്രായപൂര്‍ത്തിയാകുന്നത് വര്‍ധിച്ച് വരികയാണെന്നും പ്രായപൂര്‍ത്തിയാകല്‍ വേഗത്തിലാകുന്നതോടെ ഹോര്‍മോണുകളുടെ അളവിലും വര്‍ധനയുണ്ടാകുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ടെസ്റ്റോറ്റിറോണിന്‍റെ അളവ് കൂടുന്നതാണ് ലിംഗത്തിന്‍റെ വലിപ്പം വര്‍ധിക്കുന്നതിന് കാരണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കൗമാരത്തില്‍ നിന്നും വളരെപ്പെട്ടെന്ന് പ്രായപൂര്‍ത്തിയാകുന്നതോടെ ശാരീരിക വളര്‍ച്ചയ്ക്കും കൂടുതല്‍ സമയം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം ലിംഗവലിപ്പവും ലൈംഗികസുഖവുമായി പ്രത്യേക ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് പഠനം വ്യക്തമാക്കുന്നു. 3002ലെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് സര്‍വെയില്‍ പങ്കെടുത്ത 375 സ്ത്രീകളില്‍ 21 ശതമാനം പേര്‍ മാത്രമാണ് ലിംഗവലിപ്പത്തിന് പ്രാധാന്യമുണ്ടെന്ന പറഞ്ഞത്. അതില്‍ തന്നെ വെറും ഒരു ശതമാനം പേരാണ് ലിംഗവലിപ്പം സുപ്രധാന ഘടകമായി തങ്ങള്‍ പരിഗണിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടത്. 2009ല്‍ നടത്തിയ പഠനത്തില്‍ ലിംഗവലിപ്പം കൂടുല്‍ വേണമെന്ന ആഗ്രഹം 79 ശതമാനം പുരുഷന്‍മാര്‍ പ്രകടിപ്പിച്ചിരുന്നു. 48 ശതമാനം പുരുഷന്‍മാര്‍ വലിപ്പമേറിയ ലിംഗമുണ്ടെന്ന് കള്ളം പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തി.