vande-bharat

TOPICS COVERED

സ്റ്റൈലന്‍ കോച്ചുമായി കുതിച്ചുപായുന്ന വന്ദേഭാരത്, എന്നാല്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നിന്നും കണ്ട കാഴ്ച ആരെയും അമ്പരിപ്പിക്കുന്നതാണ്. ചരക്കുവണ്ടിയുടെ എന്‍ജിനിലായിരുന്നു വന്ദേഭാരതിന്റെ യാത്ര. ഡല്‍ഹിയില്‍ നിന്നും വരണസിയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസാണ് തിങ്കളാഴ്ച പണിമുടക്കിയത്. മണിക്കൂറുകളോളം പണിപ്പെട്ടിട്ടും അനങ്ങാതായതോടെ ചരക്കു വണ്ടിയുടെ എന്‍ജിനെത്തിയാണ് വന്ദേഭാരതിനെ നീക്കിയത്. 

ഡല്‍ഹിയില്‍ നിന്നുള്ള സര്‍വീസിനിടെ രാവിലെ ഒന്‍പത് മണിയോടെ ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ ഭര്‍ത്താന റെയില്‍വെ സ്റ്റേഷനും സാംബുവിനും ഇടിയിലാണ് വന്ദേഭാരത് നിന്നുപോയത്. ടെക്നീഷ്യന്‍മാര്‍ പണിപ്പെട്ടിട്ടും തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതോടെ തൊട്ടടുത്ത സ്റ്റേഷനില്‍ നിന്നും എന്‍ജിനെത്തിച്ച് വണ്ടി നീക്കുകയായിരുന്നു. മൂന്ന് മണിക്കൂറോളമാണ് വന്ദേഭാരത് തകരാറിലയത്. 

വാരണാസി വന്ദേഭാരത് നിശ്ചലമായതോടെ തിരക്കേറിയ ഡല്‍ഹി– ഹൗറ റൂട്ടില്‍ ഒട്ടേറെ ട്രെയിനുകളാണ് വൈകിയത്. ന്യൂഡല്‍ഹി– ലഖ്നൗ സ്വര്‍ണ്  ശദാബ്ദി എക്സ്പ്രസ്, അയോധ്യയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ്, നേതാജി കല്‍ക്ക എക്സ്പ്രസ്, ജോദ്പൂര്‍–ബിക്കാനീര്‍ ഹൗറ എക്സ്പ്രസ്  എന്നിവ വൈകിയതില്‍പ്പെടുന്നു. എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ച വന്ദേഭാരതിയിലെ യാത്രക്കാര്‍ എ.സിയില്ലാതെ വലഞ്ഞുത

വാരണാസിയിലേക്കുള്ള തീവണ്ടിയില്‍ 750 യാത്രക്കാരുണ്ടായിരുന്നതായി റെയില്‍വെ അറിയിച്ചു. ഇവരെ ശദാബ്ദി, മറ്റ് വന്ദേഭാരത് വണ്ടികളില്‍ കാൺപൂരിലെത്തിച്ച ശേഷം ശ്രം ശക്തി എക്‌സ്പ്രസ് വഴി വാരണാസിയിലേക്ക് എത്തിച്ചു. വന്ദേഭാരത് എക്സപ്രസ് ഭര്‍ത്താന സ്റ്റേഷനിലേക്കും മാറ്റി. പണിമുടക്കിയ വന്ദേഭാരതില്‍ ബിജെപി രാജ്യസഭാ എംപിയായ ഗീത ശക്യ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 12.30 ഓടെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായി. 

ENGLISH SUMMARY:

Vande bharat express break down, fright engine comes to rescue