manipur-army-police

‌മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. കാങ്പോക്പിയില്‍ കുക്കി–മെയ്തെയ് സംഘര്‍ഷത്തില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു . നെംജാകോള്‍ ലുങ്ഡിം(46) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ചുരാചന്ദ്പുരിലെ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം സ്ത്രീയുടെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറി. 

ബോംബാക്രമണവും വെടിവയ്പും ഇരു വിഭാഗങ്ങളും തമ്മിലുണ്ടായി. അക്രമാസക്തരായ ജനക്കൂട്ടം ഒട്ടേറെ വീടുകള്‍ക്ക് തീവച്ചു. ഇതോടെ പ്രദേശവാസികള്‍ അടുത്തുള്ള കാടുകളിലേക്ക് ജീവരക്ഷാര്‍ഥം ഓടിയൊളിക്കുകയായിരുന്നു. അതേസമയം, വിദ്യാർഥി പ്രതിഷേധം തുടരുന്നതിനാൽ ഇംഫാലിൽ കൂടുതൽ സൈന്യത്തെയും പൊലീസിനെയും വിന്യസിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ പത്തു പേരാണ് മണിപ്പുരില്‍ കൊല്ലപ്പെട്ടത്.

ENGLISH SUMMARY:

A 46-year-old woman was killed after getting caught in a clash between two armed groups in Manipur‘s Kangpokpi district. More Army and police forces to Imphal