ഡല്‍ഹി ആര് ഭരിക്കുമെന്ന ആകാംഷയ്ക്ക് വിരാമം. അതിഷി പുതിയ മുഖ്യമന്ത്രി. രാവിലെ നടന്ന നിയമസഭാ കക്ഷിയോഗത്തില്‍ കേജ്‌രിവാള്‍ അതിഷിയുടേ പേര് മുന്നോട്ടുവച്ചു. ഷീല ദീക്ഷിത്തിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. നിലവില്‍ ധനം, റവന്യു, വിദ്യാഭ്യാസം വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ്. ഡല്‍ഹിയില്‍ ആം ആദ്മിയെ തകര്‍ക്കാനുള്ള ശ്രമം വിഫലമാക്കിയെന്ന് മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. വൈകിട്ട് ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് കേജ്‌രിവാള്‍ രാജിക്കത്ത് നല്‍കും.