കാഴ്ചക്കാരുടെ മനം കവര്‍ന്ന് ജാപ്പനീസ് പാവകള്‍. ജാപ്പനീസ് സംസ്കാരവും കലയും ഐതിഹ്യവും എല്ലാം വിളിച്ചോതുന്ന പ്രദര്‍ശനം ചെന്നൈ എഗ്‌മോറിലാണ് നടക്കുന്നത്. ഈ മാസം 22 വരെയാണ് പ്രദര്‍ശനം.
ഓരോ പാവകള്‍ക്ക് പിന്നിലും ഓരോരോ കഥകളും ഐതിഹ്യവുമുണ്ട്. നിന്യോ എന്നാണ് പാവകളുടെ ജാപ്പനീസ് പേര്. മനുഷ്യ രൂപത്തിലുള്ള ഇവയ്ക്ക് ഓരോന്നിനും ഓരോ സങ്കല്‍പ്പങ്ങളുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനും ദൃഷ്ടി ദോഷം ഒഴിഞ്ഞുപോകാനും ഉണ്ടാക്കാറുള്ള നിന്യോകള്‍ തൊട്ട് ജപ്പാന്റെ സംസ്കാരവും കലയും ചരിത്രവും എല്ലാം വിളിച്ചോതുന്നവ വരെ ഇക്കൂട്ടത്തിലുണ്ട്.
67 പാവകളാണ് പ്രദര്‍ശനത്തിലുള്ളത്. ജപ്പാന്റെ വ്യത്യസ്തമായ വസ്ത്രധാരണ ശൈലിയും കൂടി കണ്ടറിയാനുള്ള വേദിയാണ് ഇത്. കടലാസ്, കളിമണ്ണ് തുടങ്ങിയവ ഉപയോഗിച്ചാണ് നിര്‍മാണം. ജപ്പാന്‍ കോണ്‍സുലേറ്റാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.