TOPICS COVERED

സത്യം വിജയിച്ചുവെന്ന് കേജ്‌രിവാളിന്റെ ജാമ്യത്തിന് പിന്നാലെ ആം ആദ്മി പാർട്ടി. ശക്തമായി കൂടെനിന്നതിന് നന്ദിയെന്ന് കേജ്‌രിവാളിന്റെ ഭാര്യ സുനിത. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് കാലത്തെ കേജ്‍രിവാളിന്റെ മോചനം വലിയ ആഘോഷമാക്കാനാണ് പാർട്ടിയുടെ തീരുമാനം.

ഏകാധിപത്യത്തിനെതിരെ പോരാടാൻ ജയിലിൽനിന്ന് പുറത്തുവരുമെന്ന കേജ്‌രിവാളിന്റെ വിഡിയോ പങ്കുവച്ചാണ് ആം ആദ്മി പാർട്ടി അവരുടെ സർവാധികാരിയുടെ ജാമ്യത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചത്. പാർട്ടി കുടുംബത്തിന് അഭിനന്ദനങ്ങളെന്ന് കേജ് രിവാളിന്റെ ഭാര്യ സുനിത. വിപ്ലവം വിജയിക്കട്ടെയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ. ബിജെപിയുടെ നുണയ്ക്കും ഗൂഢാലോചനയ്ക്കും മുകളിൽ സത്യം വിജയിച്ചുവെന്ന് മനീഷ് സിസോദിയ. 

ജയിലിലായ പ്രതിപക്ഷനേതാക്കൾക്ക് ഓരോരുത്തർക്കായി ജാമ്യം ലഭിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി. ജാമ്യംലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് RJD MP മനോജ് ത്സാ. എന്നാൽ മുഖ്യമന്ത്രിയുടെ ജോലി ചെയ്യാൻ കഴിയാത്തതിനാൽ അരവിന്ദ് കേജ്‌രിവാൾ രാജിവച്ചേ തീരൂവെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.