സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ പ്രതികരിച്ച് നടന്‍ മമ്മൂട്ടി. തന്‍റെ ഏറെ നാളായുള്ള സുഹൃത്ത് ഇപ്പോള്‍ കൂടെയില്ലെന്നുള്ള വാര്‍ത്ത വളരെയധികം വേദനിപ്പിക്കുവെന്ന് അദ്ദേഹം കുറിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
സമര്‍ത്ഥനായ രാഷ്ട്രീയ നേതാവ്, ജനങ്ങളെ അതിശയിപ്പിച്ച മനുഷ്യന്‍, തന്നെ ഏറ്റവും അടുത്ത് മനസിലാക്കിയ സുഹൃത്ത്, ഇതൊക്കെയായിരുന്നു സീതാറാം യെച്ചൂരി. അദ്ദേഹത്തെ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും മിസ് ചെയ്യുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ഏറെ നാളായുള്ള എന്‍റെ പ്രിയ സുഹൃത്ത് സീതാറാം യെച്ചൂരി ഇപ്പോൾ നമ്മോടൊപ്പമില്ല എന്ന വാർത്ത വളരെയധികം വേദനിപ്പിക്കുന്നു. സമർത്ഥനായ ഒരു രാഷ്ട്രീയ നേതാവ്, ജനങ്ങളെ അതിശയിപ്പിച്ച മനുഷ്യന്‍, തന്നെ ഏറ്റവും അടുത്ത് മനസിലാക്കിയ സുഹൃത്ത്. ഞാൻ അവനെ വളരെ മിസ് ചെയ്യും.
മമ്മൂട്ടിയെ കൂടാതെ, നിരവധി നേതാക്കളാണ് സീതാറാം യെച്ചൂരിയുടെ അകാല വിയോഗത്തില്‍ പ്രതികരണവുമായി എത്തിയത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ദീര്‍ഘകാലമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നിരുന്ന വിപ്ലവകാരിയെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍റെ പ്രതികരണം.യെച്ചൂരിയുടെ വിയോഗം പാര്‍ട്ടിക്ക് നികത്താന്‍ കഴിയില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് ഇ പി ജയരാജനും പ്രതികരിച്ചു.