ജനനം ചെന്നൈയിലും ബാല്യം ആന്ധ്രയിലും ആയിരുന്നെങ്കിലും അരനൂറ്റാണ്ടിലേറെയായി ഡല്‍ഹിയായിരുന്നു സീതാറാം യച്ചൂരിയുടെ പ്രവര്‍ത്തന മണ്ഡലം. അടിയന്തരാവസ്ഥക്കാലം തൊട്ട് തലസ്ഥാനത്തെ ഓരോ രാഷ്ട്രീയത്തുടിപ്പും യച്ചൂരി തൊട്ടറിഞ്ഞിട്ടുണ്ട്. പരിചയപ്പെട്ട ഓരോരുത്തരും യച്ചൂരിയുടെ സൗഹൃദവലയത്തിലേക്ക് അറിയാതെ എത്തിപ്പെടുകയായിരുന്നു. അതില്‍ പാര്‍ട്ടിഭേദമുണ്ടായിരുന്നില്ല.
എ.കെ.ജി. ഭവന്‍... അരനൂറ്റാണ്ടുകാലം ഇതായിരുന്നു യച്ചൂരിയുടെ ഒന്നാംവീട്. ചെറു പുഞ്ചിരുമായി ആ വീടിന്റെ ഗൃഹനാഥന്‍ ഇനിയെത്തില്ല . അതിന്റെ വേദന അവിടെ കാണാം. പാര്‍ട്ടിക്കപ്പുറം നേതാക്കള്‍ക്കിത് വ്യക്തിപരമായ നഷ്ടംകൂടിയാണ്. ജെ.എന്‍.യുകാലം മുതലുള്ളതാണ് യച്ചൂരിയും കാരാട്ടും തമ്മിലുള്ള ബന്ധം. എസ്.രാമചന്ദ്രന്‍ പിള്ളയ്ക്ക് അനുജനെപ്പോലെയാണ് യച്ചൂരി.
സി.പി.ഐ ജനറല്‍സെക്രട്ടറി ഡി.രാജയ്ക്കുമുണ്ട് ഓര്‍മകളേറെ വിരുദ്ധ ധ്രുവത്തിലാണെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രിയങ്കരനായിരുന്നു യച്ചൂരി. നിലപാടുകള്‍ മയമില്ലാതെ പറഞ്ഞിട്ടുണ്ട്. പക്ഷേ വാക്കുകൊണ്ടോ നോക്കുകൊണ്ടോ യച്ചൂരി ആരെയും വേദനപ്പിച്ചിട്ടില്ല,. അതാണ് അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രയിങ്കരനാക്കുന്നതും