ഡല്‍ഹി–കൊച്ചി വിമാനം വൈകുന്നു. ഇന്നലെ രാത്രി 8.55ന് പുറപ്പെടേണ്ട ഡല്‍ഹി–കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. ഓണത്തിന് നാട്ടിലെത്താനുള്ള മലയാളികളാണ് യാത്രക്കാരില്‍ ഏറെയും. യാത്രക്കാരും വിമാന കമ്പനി അധികൃതരും തമ്മില്‍ തര്‍ക്കമുണ്ടായി. വിമാനം പുറപ്പെടാൻ വൈകുന്നതിന്റെ കാരണം എയർ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ പറയുന്നില്ലെന്ന് യാത്രക്കാർ വിമര്‍ശിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ENGLISH SUMMARY:

Air India Express from Delhi to Kochi delayed over 10 hours