യുപിയിലെ മീററ്റിൽ മൂന്ന് നില കെട്ടിടം തകർന്ന് 9 മരണം. 5 പേർക്ക് പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ലാലാ ലജ്പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 15 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെ വൈകുന്നേരം 5:15 ഓടെയാണ് സക്കീർ കോളനിയിലെ മൂന്ന് നില കെട്ടിടം തകർന്നത്. തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി