TOPICS COVERED

താജ് മഹല്‍ 'ശുദ്ധീകരിക്കാന്‍' ചാണകവും ഗംഗാ ജലവുമായെത്തിയ ഹിന്ദുത്വ പ്രവര്‍ത്തകനെ തടഞ്ഞ് സുരക്ഷാ ജീവനക്കാര്‍. താജ് മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ ചാണകവുമായി എത്തിയത്. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുകയാണ്. 

കഴിഞ്ഞ ദിവസം ഒരു സന്ദര്‍ശകന്‍ താജ് മഹലിന്‍റെ പരിസരത്ത് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യുവാവ് മൂത്രമൊഴിച്ചതിനാല്‍ താജ് മഹല്‍ അശുദ്ധമായെന്നും ഗംഗാ ജലവും ചാണകവും ഉപയോഗിച്ച് ശുദ്ധീകരിക്കണമെന്നുമായിരുന്നു ഹിന്ദുത്വ പ്രവര്‍ത്തകന്‍റെ വാദം. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിന് പിന്നാലെ തങ്ങള്‍ ഈ പോരാട്ടം കോടതിയിലേക്ക് കൊണ്ടുപോവുകയാണെന്ന് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ENGLISH SUMMARY:

Hindutva activist who came with dung and Ganga water to 'cleanse' Taj Mahal was stopped by security personnel