TOPICS COVERED

ബിഹാറിലെ നവാഡയില്‍  നൂറ്റാണ്ടുകളായി ദളിത് വിഭാഗങ്ങള്‍ അധിവസിക്കുന്ന ഗ്രാമത്തിലെ വീടുകള്‍ക്ക് തീയിട്ട സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതേസമയം സംഭവത്തിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. ഇത്ര വലിയ അക്രമം നടന്നിട്ടും ബിഹാർ സർക്കാർ ഉറക്കത്തിലാണെന്ന് രാഹുല്‍  പറഞ്ഞു.  ദളിത് വിഭാഗങ്ങളെ അടിച്ചമർത്താൻ ബിജെപിയും എൻഡിഎയും ശ്രമിക്കുന്നതി‍‌ന്‍റെ ഭാഗമാണിത്. ഗൂഢാലോചനക്ക് പ്രധാനമന്ത്രി നൽകിയ പിന്തുണയുടെ അടയാളമാണ് അദ്ദേഹത്തിന്റെ മൗനം എന്നും രാഹുൽ ​ഗാന്ധി എക്സിൽ കുറിച്ചു. കുറ്റക്കാർക്കെതിരെ സർക്കാർ കർശന നിയമനടപടി വേണമെന്നും പുനരധിവാസത്തിന് സാമ്പത്തിക സഹായം നൽകുകയും ചെയ്യണമെന്നും ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.

80  വീടുകളാണ് ആക്രമണത്തില്‍ കത്തിനശിച്ചത്. ആളപായമില്ല. ബുധനാഴ്​ച വൈകിട്ട് നവാഡയിലെ മുഫാസില്‍ സ്​റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഗ്രാമത്തിലെ ജനങ്ങവെ മുഴുവന്‍ സുരക്ഷിത മേഖലയിലേക്ക് മാറ്റി. സംഭവത്തില്‍ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്​തു. 

നൂറ്റാണ്ടുകളായി ദളിത് വിഭാഗമാണ് ഇവിടെ താമസിക്കുന്നത്. ഈ ഭൂമിക്ക് മേല്‍ ഒരു സംഘം അവകാശം ഉന്നയിച്ചതോടെ സ്ഥലത്ത് തര്‍ക്കം പതിവായിരുന്നു. പസ്വാന്‍ വിഭാഗമാണ് ദളിത് കുടുംബങ്ങളെ ആക്രമിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്​തു. 

ENGLISH SUMMARY:

A group of attackers set fire to the houses of Dalit communities