TOPICS COVERED

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതില്‍ സമവായ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിപക്ഷവുമായി  ചര്‍ച്ച നടത്താന്‍ മൂന്ന് കേന്ദ്രമന്ത്രിമാരെ നിയോഗിച്ചു. കോണ്‍ഗ്രസ് വൈകാതെ യോഗംചേരും. ഭരണഘടന ഭേദഗതി ആവശ്യമായതിനാല്‍ എന്‍.ഡി.എ മാത്രം വിചാരിച്ചാല്‍ ബില്‍ പാര്‍ലമെന്റ് കടക്കില്ല.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി അനിവാര്യമാണ്. അതിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അനുനയ നീക്കം നടത്തുന്നത്. പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു എന്നിവരെ മന്ത്രിസഭ ചുമതലപ്പെടുത്തി. ഹരിയാന, ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തും. നേരത്തെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ അനുകൂലിച്ച ബിജു ജനതാദള്‍ ഇപ്പോള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. മാത്രമല്ല ചെറു പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതുകൊണ്ട് മാത്രം ഭരണഘടനാ ഭേദഗതി സാധ്യമാവുകയുമില്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്  ലോക്സഭയില്‍ 362 അംഗങ്ങളുടെയും രാജ്യസഭയില്‍ 163 അംഗങ്ങളുടെയും പിന്തുണ വേണം. നിലവില്‍ എന്‍.ഡി.എ. സഖ്യത്തിന് 293 എം.പിമാരാണ് ലോക്സഭയിലുള്ളത്. രാജ്യസഭയില്‍ 119 പേരും. ഇരു മുന്നണികളിലുമില്ലാത്ത ചെറു പാര്‍ട്ടികള്‍ ചേര്‍ന്നാലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനാവില്ല. 

ENGLISH SUMMARY:

Central government with consensus move in conducting one country one election.