ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കുള്ള തിരച്ചിലിനായി ഡ്രജർ അൽപസമയത്തിനുള്ളിൽ ഷിരൂരിലെത്തും. ടഗ് ബോട്ടിൽ ഘടിപ്പിച്ചാണ് ഗംഗാവലി പുഴയിലൂടെയുള്ള സഞ്ചാരം. ഇന്ന് രാവിലെ ഗംഗാവലി പുഴയിൽ എത്തിച്ച ഡ്രജർ വൈകിട്ട് വേലിയിറക്ക സമയത്താണ് ഉയരം കുറഞ്ഞ മഞ്ജുഗുണി പാലം മറികടന്നത്. സാഹചര്യങ്ങൾ അനുകൂലമായാൽ നാളെത്തന്നെ തിരച്ചിൽ ആരംഭിക്കാനാണ് ശ്രമം. ഗംഗാവലി പുഴയിൽ നാവികസേന അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെ മണ്ണും കല്ലുകളായിരിക്കും ഡ്രജർ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക.