കര്‍ണാടകയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു. ചിക്കമംഗളുരു ജില്ലയിലെ നരസിംഹരാജപുര മടബൂരുവില്‍ സ്ഥിര താമസമാക്കിയ കാലടി സ്വദേശി കാട്ടുകുടി ഏലിയാസാണ് കൊല്ലപ്പെട്ടത്. 76 വയസായിരുന്നു. മേയാന്‍ വിട്ട ഏരുമയെ അന്വേഷിച്ചു മകനുമൊന്നിച്ചു വീടിനടുത്തുള്ള വനത്തിലെത്തിയപ്പോഴാണു കാട്ടാന ആക്രമിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വനത്തിനകത്തുള്ള പാറമടയ്ക്ക് സമീപം വച്ചു മകന്റെ മുന്നിലായിരുന്നു കാട്ടാനയുടെ ആക്രമണം. വനം, റവന്യു ഉദ്യോഗസ്ഥരെത്തി മൃതദേഹം കാട്ടില്‍ നിന്നുവീണ്ടെടുത്തു നരസിംഹരാജപുര സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. നരസിംഹരാജപുരയില്‍ ഒരുമാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ കര്‍ഷകനാണു ഏലിയാസ്