TOPICS COVERED

തൊഴിൽ സമ്മർദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടന്റ് മരിച്ചതില്‍ ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരി നസീറ കാസിയുടെ ഇമെയിൽ പുറത്ത്. കമ്പനിയിൽ തൊഴിൽ സമ്മർദം നിരന്തര സംഭവമാണെന്ന് നസീറ കമ്പനി ചെയർമാൻ രാജീവ് മെമാനിക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാകുന്നു. മാനേജർമാർ അടക്കമുള്ളവരുടെ ഭാഗത്തുനിന്നും കടുത്ത സമ്മർദം നേരിടേണ്ടിവരുന്നു. ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുമെന്ന കമ്പനി വാഗ്ദാനം പാഴ്‌വാക്കാണ്. ആഭ്യന്തര സമിതിക്ക് പരാതി നൽകിയാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും നസീറ പറയുന്നു. ഇനിയൊരു അന്ന ഉണ്ടാകും മുൻപ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു. അന്നയുടെ മരണത്തെത്തുടർന്ന് കമ്പനി ചെയർമാൻ രാജീവ് മെമാനി ജീവനക്കാർ അയച്ച സന്ദേശത്തിന് മറുപടിയായാണ് നസീറ കാസി ഇ മെയിൽ അയച്ചത്.

ENGLISH SUMMARY:

Employee Nazira kasi's email comes out in defense of EY Company