TOPICS COVERED

ബിജെപിയെ കടന്നാക്രമിച്ച് ഡൽഹിയിൽ എഎപിയുടെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് അരവിന്ദ് കേജ്‌രിവാൾ. ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ RSS നിയന്ത്രിക്കുമോയെന്നും കേജ്‍രിവാള്‍ ചോദിച്ചു. 

അടുത്ത ഫെബ്രുവരിയിലെ നിയമസഭ തിരഞ്ഞെടുപ്പിന് പാര്‍ട്ടി ചിഹ്നമായ ചൂലെടുത്തുയര്‍ത്തി അരവിന്ദ് കേജ്‍രിവാള്‍ പ്രചാരണം തുടങ്ങി. ജന്തര്‍ മന്തറിലെ പ്രചാരണ പരിപാടിയായ ജനതാ കി അദാലത്തില്‍ പങ്കെടുക്കാനെത്തിയത് നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി എഴുപത്തിയഞ്ചാം വയസ്സില്‍ വിരമിക്കാത്തതെന്തന്ന ചോദ്യം കേജ്‍രിവാള്‍ ആവര്‍ത്തിച്ചു. ബിജെപിയുടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനോട് അഞ്ച് ചോദ്യവും കേജ്‌‍രിവാള്‍ ചോദിച്ചു. 

താനും കേജ്‍രിവാളും തമ്മില്‍ ഭിന്നതയെന്ന് പ്രചാരണമുണ്ടായെന്നും ലക്ഷ്മണനെ ശ്രീരാമനില്‍നിന്ന് വേര്‍പെടുത്താന്‍ കഴിയില്ലെന്നും മനീഷ് സിസോദിയ. ഡല്‍ഹി മുഖ്യമന്ത്രി അതിഷി വേദിയിലുണ്ടായിട്ടും പ്രസംഗിച്ചില്ല. ഡമ്മി മുഖ്യമന്ത്രിയാണ് അതിഷിയെന്ന് തെളിഞ്ഞെന്ന് ബിജെപി വിമര്‍ശിച്ചു. 

ENGLISH SUMMARY:

Arvind kejriwal has started his assembly election campaign