TOPICS COVERED

മണ്ണിടിച്ചിൽ കാണാതായ അർജുൻ അടക്കമുള്ള വരെ കണ്ടെത്താൻ കർണാടക ഷിരൂരിൽ നടത്തുന്ന തിരച്ചിലിന്റെ ഭാവി എന്തെന്ന ചോദ്യം ഉയരുന്നു. കൃത്യമായ ഫലമില്ലാത മൂന്നാം ദിവസത്തെ തിരച്ചിലും അവസാനിപ്പിച്ചത്. നാളെയും കൂടി നടത്താനുള്ള തുകയാണ് കമ്പനിക്ക് അനുവദിച്ചിട്ടുള്ളത്. അതേസമയം ആഴമേറിയ  ഭാഗത്ത് മണ്ണ് നീക്കാൻ  ഡ്രജറിന് കഴിയാത്തതിനാൽ  തിരച്ചിൽ പേരിനുമാത്രമാണ് 

 ജൂലൈ 16ന് രാവിലെയാണ് മണ്ണിടിച്ചിൽ ഉണ്ടായി അർജുനനെ കാണാതാവുന്നത്. രണ്ടുദിവസത്തിനുശേഷം തുടങ്ങിയ  തിരച്ചിലിൽ ഇതുവരെ അർജുനുമായി ബന്ധപ്പെട്ട വിശ്വസനീമായിട്ടുള്ള ഒരു വസ്തു പോലും കണ്ടെത്താനായില്ല. മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് ഉത്തര കണ്ണട ജില്ലാ ഭരണകൂടം ഉറപ്പു പറയുന്നുണ്ട്. പക്ഷെ  പ്രായോഗിക തലത്തിൽ ഏകോപനം ഇല്ലായ്മയാണ് മുഴച്ചു നിൽക്കുന്നത്. കൃത്യമായ ആസൂത്രണം നടത്തുന്നതിന് പകരം തുടക്കം മുതൽ അർജുന്റെ കുടുംബം  അടക്കമുള്ളവരുടെ ബാഹ്യസമ്മർദ്ദങ്ങൾക്ക് അനുസരിച്ച് നീങ്ങുകയെന്ന നയമാണ്  ജില്ലാ ഭരണ കൂടത്തിനു. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽ പ്പെ അടക്കമുള്ളവരുടെ അഭിപ്രായപ്രകാരമാണ്  ഗോവയിൽ നിന്ന് ഡ്രെജർ എത്തിച്ചത്. ദിവസം 8മണിക്കൂർ എന്ന നിലയിൽ 10 ദിവസം തിരച്ചിൽ നടത്താൻ 94 ലക്ഷം രൂപയിക്കാണ് കരാർ.  

3 ദിവസത്തേക്കുള്ള  തുക കൈമാറി. ബാക്കി തുക സംബന്ധിച്ച് അനിശ്ചിത്വം നിലനിൽക്കുകയാണ് . 12അടി മാത്രമാണ് ഡ്രജെറിലെ മണ്ണു മാന്തി യാന്ത്രത്തിന്റെ  ബൂം നീളം. പുഴയ്ക്ക് മധ്യത്തിൽ 30 അടി താഴ്ചയുണ്ട്. ഇത് കൊണ്ടു തന്നെ വേലി യിറക്ക സമയത്ത് വെള്ളം കുറയുമ്പോൾ ഏതാനും മണിക്കൂറുകൾ മാത്രമാണ്  കാര്യക്ഷാമമായ തിരച്ചിൽ നടക്കുന്നത്. ജില്ലാ ഭരണ കൂടത്തെ നിഴലിൽ നിർത്തി സാമാന്തര തിരച്ചിൽ നടത്തിയതിനാണ്  ഈശ്വര് മൽപ്പെയെ വെള്ളത്തിൽ ഇറങ്ങുന്നതിൽ നിന്ന് വിലക്കിയത്. പകരം നാവിക സേനയുടെ മുങ്ങൽ വിദഗ്‌ദ്ധരെ ഉപയോഗിക്കാൻ ആണ് തീരുമാനം. 

ENGLISH SUMMARY:

What is the future of the search in Karnataka Shirur