ജൂലൈ 16നാണ് കര്‍ണാടകയിലെ ഷീരുരില്‍ കേരളത്തെ കണ്ണീരിലാഴ്ത്തുന്ന ആ ദുരന്തം സംഭവിക്കുന്നത്. ചായ കുടിക്കാനായി വണ്ടി നിര്‍ത്തിയതാണ് അര്‍ജുന്‍ എന്ന കോഴിക്കോട്ടുകാരന്‍. എന്നാല്‍ മിനുറ്റുകള്‍ക്കിപ്പുറം ആര്‍ത്തുലച്ചുവന്ന ആ മണ്‍കൂനകള്‍ ആ ചെറുപ്പക്കാരന്‍റെ സ്വപ്നങ്ങളെയും മണ്ണിട്ടുമൂടി. നീണ്ട 72 ദിവസത്തെ തിരച്ചിലിന് ശേഷം പ്രതീക്ഷകള്‍ക്ക് അടിവരയിട്ട് ആ ലോറിക്കുള്ളില്‍ നിന്ന് അര്‍ജുന്‍റെ മൃതദേഹം ലഭിച്ചു. 

ഷിരൂരിലെ ഗംഗാവലിപ്പുഴയില്‍ നടത്തിയ തിരച്ചിലിലാണ് അര്‍ജുന്‍ ഓടിച്ച ലോറിയും മൃതദേഹവും കണ്ടെത്തിയത്. അര്‍ജുന്റെ മൃതദേഹഭാഗങ്ങള്‍‌ എടുത്തു ബോട്ടിലേക്ക് മാറ്റി. ലോറിയുടെ കാബിനിന്റെ ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നാല് പോയിന്‍റുകളില്‍ ദൗത്യസംഘം പരിശോധന നടത്തി. കോണ്‍ടാക്ട് പോയിന്‍റ് രണ്ടിലാണ് ലോറിയുടെ ഭാഗം കണ്ടെത്തിയത്. Read Also : എനിക്ക് വണ്ടി വേണ്ട, അര്‍ജുന്റെ മൃതദേഹം എടുത്താല്‍ മതി

ജൂലൈ 16ന് നടന്ന അപകടത്തില്‍ എട്ടുപേര്‍ മരിച്ചെന്ന് ജൂലൈ 18ന് കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ അന്ന് അര്‍ജുനെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. പീന്നിട് നടന്ന നീണ്ട തിരച്ചിലിനൊടുവിലാണ് അര്‍ജുന്‍റെ മൃതദേഹം ലഭിച്ചത്. അര്‍ജുന്‍റെ തിരച്ചിലിനായി കര്‍ണാടക സര്‍ക്കാരിനായി രാഷ്ട്രീയ സമ്മര്‍ദങ്ങളും ഉണ്ടായിരുന്നു. 

തനിക്ക് വണ്ടി വേണ്ടെന്നും അര്‍ജുന്റെ മൃതദേഹം എടുത്താല്‍ മതിയെന്നും വണ്ടി കിട്ടാന്‍ മാത്രമാണ് തന്റെ ശ്രമമെന്നും മനാഫ് പ്രതികരിച്ചു. കുടുംബത്തിന്‍റെ അത്താണിയായ അര്‍ജുന്‍റെ മരണം ഇതുവരെയും ഉള്‍ക്കൊള്ളാന്‍ കുടുംബാംഗങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. 

ENGLISH SUMMARY:

Arjun's body was found on the 72nd day