വൈറലാകാനുള്ള വ്യഗ്രതയില്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കാലമാണ് . വ്യത്യസ്തമായ പരീക്ഷണങ്ങളാണ് ഒരോദിവസവും സമൂഹമാധ്യങ്ങളില്‍ നിറയുന്നത്. അത് മറ്റുള്ളവര്‍ക്കുണ്ടാകുന്ന ഭവിഷത്തുകളെ കുറിച്ച ചിന്തിക്കാതെയാണ് ഇത്തരക്കാരുടെ അഭ്യാസം. അത്തരത്തില്‍ അപകടം നിറഞ്ഞ ഒരു പ്രാങ്ക് വീഡിയോ ചിത്രീകരണമാണ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം.
ഉത്തര്‍പ്രദേശിലെ ഝാൻസിയിലാണ് സംഭവം. നടുറോഡില്‍ സൈക്കിളില്‍ യാത്ര ചെയ്യുന്ന ഒരു വയോധികന് നേരെ ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്ന് യുവാക്കള്‍ സ്നോ സ്പ്രേ അടിക്കുന്നതായാണ് വിഡിയോയില്‍ കാണുന്നത്. പെട്ടന്നുണ്ടായ ആഘാതത്തില്‍ വയോധികന്‍ ഞെട്ടുന്നതും കാണാം. അപകടരമായ രീതിയിലാണ് യുവാക്കളുടെ പ്രവര്‍ത്തി. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന നിരത്തിലായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. ഹെല്‍മെറ്റില്ലാതെ നിയമവിരുദ്ധമായി മൂന്ന് പേരാണ് ബൈക്കില്‍ സഞ്ചരിക്കുന്നത്. വയോധികന് നേരെ സ്നോ സ്പ്രേ അടിച്ചതിന് ശേഷം യുവാക്കള്‍ ചിരിക്കുന്നതായും കാണാം.
പോസ്റ്റ് ചെയ്ത് വളരെ പെട്ടന്നുതന്നെ വിഡിയോ വൈറലായി. യുവാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും കമന്‍റുകളുമെത്തി. ഇതിന് പിന്നാലെയാണ് യുവാക്കള്‍ പൊലീസ് പിടിയിലാകുന്നത്. യൂട്യൂബറായ വിനയ് യാദവ് ആണ് പ്രതി. ഇതിനുമുന്‍പും ഇത്തരം പ്രാങ്കുകള്‍ ഇയാള്‍ ചെയ്യാറുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.