ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ ദേശീയ വനിത കമ്മിഷൻ നാളെ കേരളത്തിൽ എത്തും. മൂന്നുദിവസം തിരുവനന്തപുരത്ത് തങ്ങി മൊഴിയെടുക്കും. പരാതിക്കാരിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ദിവസം കേരളത്തിൽ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. ദേശീയ വനിതാ കമ്മിഷൻ അംഗം ദെലീന കോംങ്‌ദുപ്പും കമ്മിഷന്റെ മാധ്യമ ഉപദേഷ്ടാവുമാണ് കേരളത്തിലെത്തുന്നത്. ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് കേരളം നൽകാത്തതിനെ തുടർന്നാണ് വിഷയത്തിൽ ദേശീയ വനിതാ കമ്മിഷൻ ഇടപെട്ടത്. ബിജെപി നേതാക്കളായ സന്ദീപ് വചസ്പതി, പി.ആർ.ശിവശങ്കർ എന്നിവരാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെടൽ തേടി ദേശീയ വനിതാ കമ്മിഷന് പരാതി നൽകിയത്