ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ തിരച്ചിലില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി കണ്ടെത്തി. ലോറി തന്റേതെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. അര്‍ജുന്റെ മൃതദേഹം ലോറിയുടെ ഡ്രൈവര്‍ ക്യാബിനില്‍ ഉണ്ടെന്ന് മനാഫ്. സ്ഥിരീകരിച്ച് കാര്‍വാര്‍ എം.എല്‍.എയും അര്‍ജുന്റെ ബന്ധുക്കളും. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്താന്‍ ദൗത്യസംഘം ശ്രമം തുടരുന്നു. തല്‍സമയം കാണാം...

തന്റെ ഉറപ്പ് സത്യമായെന്ന് ലോറി ഉടമ മനാഫ് പ്രതികരിച്ചു. അര്‍ജുന്‍ കാബിനില്‍ ഉണ്ടാകുമെന്ന് കുടുംബത്തിനോട് പറഞ്ഞിരുന്നു. വണ്ടി എനിക്ക് വേണ്ട, അര്‍ജുന്റെ മൃതദേഹം എടുത്താല്‍ മതിയെന്ന് മനാഫ്. വണ്ടി കിട്ടാന്‍ മാത്രമാണ് തന്റെ ശ്രമമെന്നു വരെ പ്രചരിപ്പിച്ചു. വൈകാരിക പ്രതികരണവുമായി മനാഫ് മനോരമ ന്യൂസിനോട് പറഞ്ഞു. Also Read: അര്‍ജുന്‍ തിരച്ചില്‍ നാള്‍വഴി ഇങ്ങനെ...

ജൂലൈ 16നാണ് മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ലോറിയടക്കം കാണാതായത്. അര്‍ജുനായി നാല് പോയിന്‍റുകളിലാണ് ദൗത്യസംഘം പരിശോധന നടത്തിയത്. കോണ്‍ടാക്ട് പോയിന്‍റ് രണ്ടിലാണ് ലോറിയുടെ ഭാഗം കണ്ടെത്തിയത്. നാടിനെ മുള്‍മുനയിലാക്കിയ ചോദ്യത്തിന് ഉത്തരം ലഭിച്ചത് തിരച്ചിലിന്റെ 72–ാം ദിവസം. 

ENGLISH SUMMARY:

Arjun's lorry was found during a search in the Gangavali River in Shirur. Manaf, the owner, confirmed that the lorry was his. Manaf says that Arjun's body is in the driver's cabin of the lorry. Confirmed by Karwar MLA and relatives of Arjun