അര്‍ജുന്‍റെ ട്രക്ക് പുറത്തെടുത്തതില് സഹായകമായത് നാവികസേന പങ്കുവച്ച നിര്‍ണായക വിവരങ്ങള്‍. മൃതദേഹവും ലോറിയും കണ്ടെത്തുന്നതില്‍ ഇത് നിര്‍ണായകമായി. ട്രക്കിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഭാഗത്തിന്‍റെ രേഖാചിത്രം തിരച്ചില്‍ സംഘത്തിന് കൈമാറിയിരുന്നു. ഈ രേഖാ ചിത്രമാണ് നിര്‍ണാകമായത്. 

ഷിരൂരില്‍ കാണാതായ അര്‍ജുന്റെ മൃതദേഹവും ലോറിയും വൈകുന്നേരത്തോടെ കണ്ടെത്തിയിരുന്നു. ലോറിയില്‍ അര്‍ജുന്റെ മൃതദേഹമെന്ന് സ്ഥിരീകരിച്ച് കാര്‍വാര്‍ എംഎല്‍എയും അര്‍ജുന്റെ ബന്ധുക്കളും. ക്രെയിന്‍ ഉപയോഗിച്ച് ലോറി ദൗത്യസംഘം പൂര്‍ണമായി ഉയര്‍ത്തി. ലോറിയുടെ കാബിനിന്‍റെ ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നാല് പോയിന്‍റുകളില്‍ ദൗത്യസംഘം പരിശോധന നടത്തി. കോണ്‍ടാക്ട് പോയിന്‍റ് രണ്ടിലാണ് ലോറിയുടെ ഭാഗം കണ്ടെത്തിയത്. Read Also: എനിക്ക് വണ്ടി വേണ്ട, അര്‍ജുന്റെ മൃതദേഹം എടുത്താല്‍ മതി

ജൂലൈ 16നാണ് കര്‍ണാടകയിലെ ഷീരൂരില്‍ നടന്ന മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതാകുന്നത്. 72 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് അര്‍ജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത്. 

ENGLISH SUMMARY:

A sketch provided by the Navy helped Arjun find out