TOPICS COVERED

മഹാരാഷ്ട്രയില്‍ പശുവിന് ''സംസ്ഥാന മാതാ'' പദവി നല്‍കി സര്‍ക്കാരിന്‍റെ പ്രഖ്യാപനം. നാടന്‍ പശുക്കളെ സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. മഹായുതി സര്‍ക്കാരിന്‍റെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

ഇനി മഹാരാഷ്ട്രയില്‍ സംസ്ഥാന മാതാവിന്‍റെ പദവിയാണ് പശുക്കള്‍ക്ക്. നാടന്‍ പശുക്കളെ സംരക്ഷിക്കുന്നതിന് ഒപ്പം രാജ്യത്തെ കാര്‍ഷിക, സാംസ്കാരിക, ആത്മീയ തലങ്ങളില്‍ പശുവിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഈ തീരുമാനം. രാജ്യമാതാ– ഗോമാതാ എന്ന പദവിയാണ് പശുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് നാടന്‍ പശുക്കളുടെ എണ്ണത്തില്‍ 20.69 ശതമാനം കുറവുണ്ടായി. ഗോശാലകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഓരോ നാടന്‍പശുക്കള്‍ക്കും പ്രതിദിനം 50 രൂപ വീതം സബ്സിഡി നല്‍കും.  

ജില്ലാതല ഗോശാല വെരിഫിക്കേഷന്‍ കമ്മിറ്റികളും നിലവില്‍വരുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു. തിരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കെ ബിജെപി– ശിവസേന ക്യാംപിന്‍റെ രാഷ്ട്രീയ തീരുമാനമായിട്ടാണ് ഇതിനെ കാണുന്നത്. ഗോമാംസ വില്‍പ്പന പോലുള്ള നീക്കങ്ങള്‍ പൂര്‍ണമായും ചെറുക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ആദ്യമായിട്ടാണ് ഒരു സംസ്ഥാനം പശുവിന് ഗോമാതാ പദവി നല്‍കുന്നത്.

ENGLISH SUMMARY:

In Maharashtra, the government has announced that the cow has been given the status of ``Mother of the State''