ഇന്ന് ഇന്ത്യയിലെ ഏറ്റവും മാലിന്യം നിറഞ്ഞ നദിയാണ് യമുന. വിഷപ്പതയും ടണ്‍ കണക്കിന് മാലിന്യവുമുള്ള യമുനാ നദിയെ വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ട് എന്‍സിസി കേഡറ്റുകള്‍ ഡല്‍ഹിയില്‍ രംഗത്തിറങ്ങി. യമുന നദി വൃത്തിയാക്കാന്‍ കോടികള്‍ ചെലവഴിച്ചിട്ടുണ്ട്.
യമുന നദിയെ ജീവനോടെ തിരികെ കൊണ്ടുവരുവെന്ന് അഭ്യര്‍ഥിച്ചാണ് 500 ലേറെ എന്‍സിസി കേഡറ്റുകള്‍ ഡല്‍ഹി തെരുവുകളിലിറങ്ങിയത്. തെരുവുനാടകങ്ങളും നദിയുടെ അവസ്ഥ വ്യക്തമാക്കുന്ന പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും പിടിച്ച് കേഡറ്റുകള്‍. ഡല്‍ഹിയിലെ മാലിന്യം എറിയേണ്ട സ്ഥലമല്ല യമുന നദിയെന്ന് വിദ്യാര്‍ഥികള്‍. ആ ബോധ്യം എല്ലാവരിലും ഉണ്ടാകണമെന്നും അഭ്യര്‍ഥന.
എന്‍സിസിക്ക് പുറമെ ദ്രൗപദി ഡ്രീം ട്രസ്റ്റും ഇന്ദിരാ ഗാന്ധി നാഷനല്‍ സെന്‍റര്‍ ഫോര്‍ ആര്‍ട്സും ചേര്‍ന്നാണ് കേഡറ്റുകളുടെ വാക്കത്തോണ്‍ സംഘടിപ്പിച്ചത്. വാക്കത്തോണിന് പിന്തുണയുമായി സായുധസേനകളിലെ പ്രതിനിധികളുമെത്തി.