മലിനീകരണത്തെ തുടര്‍ന്നുള്ള മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ ഛാട്ട് പൂജയോടനുബന്ധിച്ച് യമുനാ നദിയിലിറങ്ങി പ്രാര്‍ഥന നടത്തി ആയിരങ്ങള്‍. അതിനിടെ, യമുനാ നദിയിലെ വിഷപ്പതയില്‍ തലകഴുകുന്നു സ്ത്രീയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഷാംപൂ ഇട്ട് മുടി കഴുകുന്നത് പോലെയാണ് വിഷപ്പത ഉപയോഗിച്ച് സ്ത്രീ നദിയില്‍ നിന്ന് തലകഴുകുന്നത്. സോറോ എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കേണ്ടതുണ്ട് എന്നാണ് വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
നവംബര്‍ അഞ്ചിന് പങ്കുവെച്ച വിഡിയോ പത്ത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. മലിനീകരണ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സമയം നദിയിലിറങ്ങി കുളിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിഡിയോയ്ക്കടിയില്‍ ഉയരുന്ന കമന്റുകള്‍. മലിന നിരക്ക് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും എന്നതിനാല്‍ നദിയില്‍ ഇറങ്ങരുത് എന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പുണ്ടായിരുന്നു.